ആലുവ: ആലുവ ജില്ലാ ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ച കൊവിഡ് ബ്ലോക്കിലേക്കും നഗരസഭയുടെ നേതൃത്വത്തിൽ ടൗൺ ഹാളിൽ ആരംഭിക്കുന്ന കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്കും നഴ്‌സുമാരെ ആവശ്യമുണ്ട്. ബി.എസ് സി / ജനറൽ നഴ്‌സിംഗ് പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്കായി മുഖാമുഖം ഇന്നും നാളെയും രാവിലെ 10മുതൽ ആലുവ ജില്ലാ ആശുപത്രിയിൽ നഴ്‌സിംഗ് സൂപ്രണ്ട് ഓഫീസിൽ നടക്കും. അപേക്ഷകർ ഒറിജിനൽ സർട്ടിഫിക്കറ്റും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഹാജരാക്കണം. 14 ദിവസം ജോലി ചെയ്താൽ ഏഴുദിവസം അവധി ലഭിക്കും. 17,000 രൂപ ശമ്പളവും 7,000 രൂപ റിസ്‌ക് അലവൻസും നാഷണൽ ഹെൽത്ത് മിഷൻ മുഖേന ലഭിക്കും. ഉദ്യോഗാർത്ഥികൾ കൊവിഡ് ജാഗ്രതാ കൊവിഡ് ബ്രിഗേഡ് പോർട്ടലിൽ രജിസ്റ്റർ ചെയ്തവരാകണം.