മൂവാറ്റുപുഴ: മൂവാറ്റുപുഴ അർബൻ സഹകരണ ബാങ്ക് ജീവനക്കാർ മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് രണ്ട് ദിവസത്തെ ശമ്പളം നൽകി. 1,44,986 രൂപയുടെ ചെക്ക് ബാങ്ക് ജനറൽ മാനേജർ കെ.എസ് സുഷമ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലിന് കൈമാറി. പ്രളയദുരന്തകാലത്തും കൊവിഡിന്റെ ആദ്യഘട്ടത്തിലും ഓരോ മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മാതൃകയായവരാണ് അർബൻ ബാങ്ക് ജീവനക്കാർ.