കാലടി: തിരുവൈരാണിക്കുളം യുവജനസമാജം വായനശാലയുടെ നേതൃത്വത്തിൽ അക്ഷരസേന രൂപീകരിച്ചു. കൊവിഡ് ബാധിതരുടെ വീടുകൾ, മറ്റുള്ള സ്ഥാപനങ്ങൾ, കടകൾ അണുവിമുക്തമാക്കുക, കൊവിഡ് ബാധിതരെ ആശുപത്രിയിൽ എത്തിക്കുക, പച്ചക്കറി കിറ്റ്, പലചരക്ക് സാധനങ്ങൾ എത്തിക്കുക തുടങ്ങിയ പ്രവർത്തനങ്ങളുമായി അക്ഷരസേന രംഗത്തുണ്ട്.
വായനക്കായി പുസ്തകങ്ങൾ എത്തിച്ചുനൽകുന്നതും അക്ഷരസേനയാണ്. സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ നിർദ്ദേശപ്രകാരമാണ് അക്ഷരസേന രൂപീകരിച്ചിട്ടുള്ളത്. ലൈബ്രറി പ്രസിഡന്റ് കെ.എ. പ്രസൂൺകുമാർ, സെക്രട്ടറി അശോകൻ, അക്ഷരസേന ക്യാപ്ടൻ നിർമ്മൽ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.