തൃക്കാക്കര: കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനായി നിയന്ത്രണങ്ങൾ വർദ്ധിപ്പിച്ച സാഹചര്യത്തിൽ അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ ബോധവത്ക്കരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി തൊഴിൽ വകുപ്പ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജില്ലാ ലേബർ ഓഫീസരുടെ നേതൃത്വത്തിൽ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ തൊഴിലാളി ക്യാമ്പുകൾ കേന്ദ്രീകരിച്ച് ബോധവത്ക്കരണപ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു .ജില്ലയിലെ 190 അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ ഇതിനകം ഉദ്യോഗസ്ഥർ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.കൊവിഡ് നിയന്ത്രണങ്ങൾ വർദ്ധിപ്പിച്ച സാഹചര്യവും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയും ഉദ്യോഗസ്ഥർ തൊഴിലാളികളോടും അവരുടെ തൊഴിൽ ഉടമകളോടും വ്യക്തമാക്കി.