കാലടി: ചൊവ്വര എടനാട് തെക്കേടത്ത് ടി.കെ.കൃഷ്ണൻകുട്ടി നായർ (75) നിര്യാതനായി. റേഷൻകടയുടമയും ശാസ്താംപാട്ട് കലാകാരനുമായിരുന്നു. ഭാര്യ: പരേതയായ സതീദേവി. മക്കൾ: സിന്ധു, സീമ. മരുമക്കൾ: ശ്രീകുമാർ, അജയ് കുമാർ (പ്ലാന്റേഷൻ കോർപ്പറേഷൻ). ശാസ്താംപാട്ടുകലാകാരനുള്ള സർക്കാർ പെൻഷനും അമ്പലക്കുളങ്ങര ക്ഷേത്രത്തിൽ നിന്നുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്.