ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്ത് ആറാംവാർഡിൽ അണുനശീകരണം നടത്തി. പ്രധാന കവലകൾക്ക് പുറമെ വ്യാപാരസ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, ചൂർണിക്കര ആയുർവേദ ഡിസ്‌പെൻസറി, മൃഗാശുപത്രി, അങ്കണവാടി, പഞ്ചായത്ത് ലൈബ്രറി, ബഡ്‌സ് സ്‌കൂൾ, സപ്‌ളൈകോ സൂപ്പർമാർക്കറ്റ്, മിൽമ ഡയറി എന്നിവിടങ്ങളിലും അണുനശീകരണം നടത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഷെഫീക്ക്, എം.എച്ച്. സുനീർ, എം.എസ്. ഷാജഹാൻ, ഷെമീർ എന്നിവർ നേതൃത്വം നൽകി.