തൃപ്പൂണിത്തുറ:: ഉദയംപേരൂർ പഞ്ചായത്തിന്റെ മുഴുവൻ വാർഡുകളും കണ്ടെയ്മെന്റ് സോൺ ആക്കിയതിനെ തുടർന്ന് ഫയർ ഫോഴ്സ് തൃപ്പൂണിത്തുറ സിവിൽ ഡിഫൻസ് അംഗങ്ങളുടെ നേതൃത്വത്തിൽ ഉദയം പേരുർ ഫിഷറിസ് പ്രാഥമിക ആരോഗ്യ കേന്ദ്രവും കൊവിഡ് പരിശോധന സെന്ററും പൊലീസ് സ്റ്റേഷനും അണുവിമുക്തമാക്കി പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി. ഡെപ്യൂട്ടി വാർഡൻ കെ.എൽ. വിനോദ് കുമാർ ,ജിതിൻ, ശ്രീകുമാർ ,ജ്യോതി വിപിൻശശി ,സഞ്ജു, അക്ഷയ് ,ഷിഹാബ് എന്നിവർ നേതൃത്വം നൽകി.