പറവൂർ: വാക്സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വടക്കേക്കര സർവീസ് സഹകരണബാങ്ക് മൂന്നുലക്ഷം രൂപനൽകി. ബാങ്ക് പ്രസിഡന്റ് ആർ.കെ. സന്തോഷിൽനിന്ന് എസ്. ശർമ്മ എം.എൽ.എ ചെക്ക് ഏറ്റുവാങ്ങി. ഭരണസമിതി അംഗങ്ങളായ എം.കെ. കുഞ്ഞപ്പൻ, ടി.പി. പ്രമോദ് എന്നിവർ പങ്കെടുത്തു.