പറവൂർ: മൂത്തകുന്നം ആശാൻ സ്മാരക ലൈബ്രറിയും ശാസ്ത്രസാഹിത്യ പരിഷത്ത് യൂണിറ്റും സംയുക്തമായി മേയ് ദിന ഗാനസദസ് സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. രമാദേവി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ബി.എസ്. ഷാജി അദ്ധ്യക്ഷത വഹിച്ചു. വി.കെ. ഷാജി, വി.പി. അനൂപ് എന്നിവർ സംസാരിച്ചു. ഗൂഗിൾ മീറ്റിൽ നടന്ന ഗാനസന്ധ്യയിൽ മേയ് ദിനത്തിന്റെ ചരിത്രപ്രാധാന്യം വിളിച്ചോതുന്ന ഗാനങ്ങളുമായി നിരവധിപേർ പങ്കെടുത്തു.