
ആലുവ: വില്പനയ്‌ക്കായി ഗോവയിൽ നിന്ന് കൊണ്ടുവന്ന 25 ഗ്രാം ഹാഷിഷും ഒമ്പത് ഗ്രാം എം.ഡി.എം.എയുമായി പട്ടിമറ്റം കുമ്മനോട് പറക്കാട് വീട്ടിൽ അനസിനെ (32) ആലുവ റെയിൽവേ സ്റ്റേഷനു സമീപത്ത് നിന്ന് ആലുവ പൊലീസ് അറസ്റ്റ് ചെയ്തു.
പിടിച്ചെടുത്ത മയക്കുമരുന്നിന് രണ്ടു ലക്ഷത്തോളം രൂപ വിലവരും. റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തികിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. അന്വേഷണ സംഘത്തിൽ ആലുവ ഡിവൈ.എസ്.പി ടി.എസ്. സിനോജ്, ഇൻസ്‌പെക്ടർ പി.എസ്. രാജേഷ്, എ.എസ്.ഐമാരായ ആർ. വിനോദ്, വി.എ. ജൂഡ്, കെ.ജെ. ടോമി, പി.എസ്. സുരേഷ്, സി.പി.ഒ മാരായ അഷറഫ്, മാഹിന്ഷാ, അബൂബക്കർ, ടി.എ. ഷെബിൻ എന്നിവരുമുണ്ടായിരുന്നു.