പറവൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വടക്കേക്കര പഞ്ചായത്തിൽ ഡൊമിസിലിയറി കെയർ സെന്റർ പ്രവർത്തനം ആരംഭിച്ചു. മാല്യങ്കര എസ്.എൻ.എം എൻജിനീയിറിംഗ് കോളേജ് ഹോസ്റ്റലാണ് സെന്റർ. വീടുകളിൽ കഴിയാൻ സൗകര്യമില്ലാത്ത അധികം ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്ത രോഗികളെയാണ് ഇവിടെ പ്രവേശിപ്പിക്കുക. അമ്പത് കിടക്കകൾ ഉൾപ്പെടെ സെന്ററിലേക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും പഞ്ചായത്ത് ഒരുക്കി. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പഞ്ചായത്തംഗങ്ങളും ഉദ്യോഗസ്ഥരും,ആരോഗ്യ പ്രവർത്തകരും ചേർന്നാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. 55 രോഗികൾ കഴിഞ്ഞ ദിവസം രോഗമുക്തി നേടിയെങ്കിലും 505 പേർ നിലവിൽ പഞ്ചായത്തിൽ കൊവിഡ് രോഗികളായുണ്ട്. കുടുതൽ രോഗികളുള്ളത് ഒന്നാം വാർഡിലാണ്. 62 പേർ.