പെരുമ്പാവൂർ: രായമംഗലം പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുറുപ്പംപടിയിൽ കൊവിഡ് ഡോമിസിലിയറി കെയർ സെന്റർ തുറക്കും. കുറേക്കാലമായി ഉപയോഗശൂന്യമായിക്കിടക്കുന്ന കുറുപ്പംപടി ഡയറ്റ് ഹോസ്റ്റൽ കെട്ടിടത്തിന്റെ കാന്റീൻ ഉൾപ്പെടെയുള്ള 94 മുറികൾ ഇന്നലെ സന്നദ്ധ പ്രവർത്തകരും വിവിധ സംഘടനാ പ്രവർത്തകരും ചേർന്ന് ശുചീകരിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾ, പഞ്ചായത്ത് മെമ്പർമാർ, ഡി.വൈ.എഫ്.ഐ, കെ.എസ്.ടി.എ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ, വൈസ് പ്രസിഡന്റ് ദീപാ ജോയി, പഞ്ചായത്ത് സെക്രട്ടറി എൻ.രവികുമാർ, ഹെഡ്മാസ്റ്റർ എം. ആനന്ദകുമാർ, നോഡൽ ഓഫീസർ ആർ. ഗോപകുമാർ തുടങ്ങിയവർ ശുചീകരണത്തിനു നേതൃത്വം നൽകി. ഈ ആഴ്ച തന്നെ സെന്റർ പ്രവർത്തനം തുടങ്ങുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.