പറവൂർ: പുത്തൻവേലിക്കര പഞ്ചായത്തിലെ ചാത്തേടം തുരുത്തിപ്പുറത്തെ ബിയോൺ ലൈഫ് കെയർ ആശുപത്രിയിൽ എഫ്.എൽ.ടി സെന്റർ ആരംഭിക്കാൻ നടപടികൾ തുടങ്ങി. പുത്തൻവേലിക്കര, ചേന്ദമംഗലം പഞ്ചായത്തുകൾ സംയുക്തമായാണ് എഫ്.എൽ.ടി.സി തുടങ്ങുന്നത്. പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടന്ന യോഗത്തിലാണ് തീരുമാനം. പുത്തൻവേലിക്കര പഞ്ചായത്ത് പ്രസിഡന്റ് റോസി ജോഷി അദ്ധ്യക്ഷത വഹിച്ചു. ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഉണ്ണിക്കൃഷ്ണൻ, വൈസ് പ്രസിഡന്റുമാരായ ബെന്നി ജോസഫ്, എം.പി. ജോസ്, മെഡിക്കൽ ഓഫീസർമാരായ ജീന ജോസഫ്, സീനാ മേരി, പഞ്ചായത്ത് സെക്രട്ടറിമാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. സെന്ററിലേക്ക് ജീവനക്കാരെ നിയമിക്കാനും തീരുമാനിച്ചു. ജനപ്രതിനിധികളും ആരോഗ്യവിദഗ്ദ്ധരും അടങ്ങുന്ന സംഘം ആശുപത്രി സന്ദർശിച്ചു.