പെരുമ്പാവൂർ: മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് വെങ്ങോല സർവീസ് സഹകരണബാങ്ക് 728105 രൂപ സംഭാവന നൽകി. ഇതിൽ 7 ലക്ഷം രൂപ ബാങ്കിന്റെ പൊതുനന്മ ഫണ്ടിൽനിന്നും ബാക്കിയുള്ളത് ജീവനക്കാരുടെ ഒരു ദിവസത്തെ വേതനവുമാണ്. ബാങ്ക് പ്രസിഡന്റ് എം.ഐ. ബീരാസ്, ഭരണസമിതി അംഗങ്ങളായ ഒ.എം. സാജു, സി.എസ്. നാസിറുദ്ദീൻ, ബാങ്ക് സെക്രട്ടറി സിന്ധുകുമാർ എന്നിവർ കുന്നത്തുനാട് അസി. രജിസ്ട്രാർ എൻ.എ. മണിക്ക് ചെക്ക് കൈമാറി.