അങ്കമാലി: എം.സി റോഡിൽ അപകടങ്ങൾക്ക് വഴിയൊരുക്കിയിരുന്ന മാലിന്യങ്ങൾ നീക്കംചെയ്തു. വാർഡ് കൗൺസിലർ എ.വി. രഘുവിന്റെ നിർദ്ദേശത്തെത്തുടർന്ന് നഗരസഭ കണ്ടിൻജൻസി ജീവനക്കാരുടെ സഹായത്തോടെയാണ് നീക്കംചെയ്തത്. റോഡിന് ഇരുവശത്തേയും കാനകളിലെ ചെളിയും മാലിന്യങ്ങളും കാലങ്ങളായി റോഡിൽതള്ളിയ നിലയിലായിരുന്നു. കാൽനട യാത്രക്കാർക്ക് നടന്നുപോകാൻ കഴിയാത്ത വിധമായിരുന്നു പുൽപ്പടർപ്പ്. റോഡിനിരുവശവും യന്ത്രസഹായത്തോടെ സഞ്ചാരയോഗ്യമാക്കി.