ആലുവ: കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തതിന് റൂറൽ ജില്ലയിൽ 185 കേസുകൾ രജിസ്റ്റർ ചെയ്തു. 60 പേരെ അറസ്റ്റുചെയ്തു. ക്വാറന്റെയിൻ ലംഘിച്ചതിന് എട്ടുപേരെയും അറസ്റ്റുചെയ്തു. മാസ്‌ക് ധരിക്കാത്തതിന് 1850 പേർക്കെതിരെയും സാമൂഹികഅകലം പാലിക്കാത്തതിന് 1925 പേർക്കെതിരെയും നടപടിയെടുത്തു. അഞ്ച് വാഹനങ്ങൾ കണ്ടുകെട്ടി.
കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ ലംഘിച്ച കള്ളുഷാപ്പിനും ഒളനാട് കുഞ്ചകുഴി കവലയിലെ സ്റ്റേഷനറി കടയ്ക്കുമെതിരെ വരാപ്പുഴ പൊലീസ് കേസെടുത്തു. റൂറൽ ജില്ലയിൽ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ പ്രത്യേക പരിശോധന തുടരുകയാണ്. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ നടപടി സ്വീകരിക്കും. മനോജ് (46), ബെന്നി (59), ആന്റണി (60) എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.