പറവൂർ: വി.ഡി. സതീശന് റെക്കാഡ് വിജയം സമ്മാനിച്ച പറവൂരിലെ ജനങ്ങൾക്ക് യു.ഡി.എഫ് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി നന്ദി പറഞ്ഞു. സതീശൻ നടത്തിയ വികസന പ്രവർത്തനങ്ങൾക്കും പ്രളയത്തിലും മഹാമാരിയിലും നടപ്പിലാക്കിയ ക്ഷേമപ്രവർത്തനങ്ങൾക്കും പുനർജനി പദ്ധതിക്കും ജനങ്ങൾ നൽകിയ അംഗികാരമാണ് ചരിത്രവിജയം. സതീശനെ അധിക്ഷേപിക്കാനും ജനമനസുകളിൽ തെറ്റിദ്ധാരണ പരത്താനുമായി നടത്തിയ കള്ളപ്രചരണങ്ങളിൽ എൽ.ഡി.എഫ് നേതാക്കൾ ജനങ്ങളോട് മാപ്പ് പറയണമെന്ന് തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ പി.എസ്. രഞ്ജിത്ത്, ജനറൽ കൺവീനർമാരായ എം.ജെ. രാജു, പി.ആർ. സൈജൻ എന്നിവർ ആവശ്യപ്പെട്ടു.