കോതമംഗലം: വാഹനപരിശോധനയ്ക്കിടെ വാറ്റു ചാരായവുമായി സ്കൂട്ടറിൽ വന്നയാളെ പോത്താനിക്കാട് പൊലീസ് സബ് ഇൻസ്പെക്ടർ ജോബി കെ ജി യും സംഘവും അറസ്റ്റ് ചെയ്തു. ഇന്നലെ പൈങ്ങോട്ടൂർ ഭാഗത്ത് വാഹനപരിശോധന നടത്തുമ്പോഴാണ് കടവൂർ ചാത്തമറ്റം മംഗലത്ത് വീട്ടിൽ ബേസിൽ മാത്യു (24) പിടിയിലായത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .