കൊച്ചി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായും ഓക്‌സിജൻ വിതരണവുമായും ബന്ധപ്പെട്ട് സോഷ്യൽ മീഡിയ അടക്കമുള്ള മാദ്ധ്യമങ്ങൾ വഴി വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുമെന്ന് കളക്ടർ എസ്.സുഹാസ് അറിയിച്ചു. ഓക്‌സിജൻ വിതരണം ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പുമാണ് നിയന്ത്രിക്കുന്നത്. ഇക്കാര്യത്തിൽ സന്നദ്ധ സംഘടനകൾക്കോ സ്വകാര്യ ഏജൻസികൾക്കോ യാതൊരു പങ്കുമില്ല. ഓക്‌സിജൻ വിതരണവുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കളക്ടറുടെ നടപടി.