വൈപ്പിൻ: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എടവനക്കാട് ഇലവത്തുങ്കൽ അഗസ്റ്റിൻ( 59) മരിച്ചു. തിങ്കളാഴ്ച രാത്രി പുതുവൈപ്പിലായിരുന്നു അപകടം. അഗസ്റ്റിൻ ഓടിച്ചിരുന്ന ബൈക്ക് റോഡിൽ തെന്നിയാണ് അപകടമുണ്ടായതെന്ന് ദൃസാക്ഷികൾ പറയുന്നു. സംസ്‌കാരം ഇന്ന് മൂന്നിന് എടവനക്കാട് സെന്റ് അംബ്രോസ് പള്ളിയിൽ. ഭാര്യ : ആനി. മക്കൾ: അൻസ, ആന്റണി.