കോലഞ്ചേരി: ഇടിമിന്നലേ​റ്റ് വൈദ്യുതോപകരണങ്ങളും മതിലും പൊട്ടിത്തകർന്നു. ഇന്നലെ വൈകിട്ട് നാലരയോടെ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ പുതുപ്പനം സബ്‌സ്​റ്റേഷനു സമീപമുള്ള പൊട്ടക്കൽ ഉഷാരാജന്റെ വീട്ടിലെ വൈദ്യുതോപകരണങ്ങളും ചു​റ്റുമതിലുമാണ് നശിച്ചത്. ഒന്നരലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി വീട്ടുടമ പറഞ്ഞു. മൂന്നാം തവണയാണ് ഇവിടെ വൈദ്യുത ഉപകരണങ്ങൾ ഇടിമിന്നലിൽ നശിക്കുന്നത്.