കോലഞ്ചേരി: പൂതൃക്ക പഞ്ചായത്തിൽ കൊവിഡ് കെയർ സെന്റർ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. പൂതൃക്ക ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് ഡൊമിസിലറി കെയർ സെന്റർ തുടങ്ങുന്നത്. ഇവിടെ 40 പേർക്കുള്ള സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. പഞ്ചായത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം 400 കവിഞ്ഞു. പഞ്ചായത്ത് പ്രദേശം മുഴുവൻ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടും ടെസ്​റ്റ് പോസി​റ്റിവി​റ്റി നിരക്ക് 85 ശതമാനത്തിന് മുകളിലായി.