തൃക്കാക്കര: പൂനെയിൽ ആറു കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ വൈഗ കൊലക്കേസ് പ്രതിയും വൈഗയുടെ പിതാവുമായ സാനു മോഹനെ പൊലീസ് ഇന്ന് മുംബയിലേക്ക് ട്രെയിൻ മാർഗം കൊണ്ടുപോകും. കാക്കനാട് ജില്ലാ ജയിലിൽ നിന്ന് രാവിലെ എട്ടിന് മുംബയ് പൊലീസ് ഇയാളെ ഏറ്റുവാങ്ങും. 14 ദിവസത്തേക്കാണ് കസ്റ്റഡിയിൽ നൽകിയിട്ടുള്ളത്.
സാനുമോഹന്റെ ഫ്‌ളാറ്റ് മുംബയ് പൊലീസ് ഇന്നലെ പരിശോധിച്ച് രേഖകൾ കണ്ടെടുത്തു. രാവിലെ പതിനൊന്ന് മണിയോടെയാണ് സബ് ഇൻസ്‌പെക്ടർ വിജയ് ചൗധരിയുടെ നേതൃത്വത്തിൽ നാലംഗ സംഘം കങ്ങരപ്പടി ഹാർമണി ശ്രീഗോകുലം ഫ്‌ളാറ്റിൽ എത്തിയത്. പൂനെയിൽ ശ്രീസായ് മെറ്റൽസ് എന്ന പേരിൽ ലെയ്ത്ത് ബിസിനസ് നടത്തിവന്ന കാലത്തെ കണക്കുകൾ എഴുതിയ ഡയറികളും മറ്റും കണ്ടെത്തി.