കളമശേരി: ഏലൂരിൽ ഡി.വൈ.എഫ്.ഐ. ആരംഭിച്ച കൊവിഡ് ഹെൽപ് ഡസ്കിന്റെ പ്രവർത്തനത്തിനായി സി.പി.ഐ .എം പതാളം ബ്രാഞ്ച് സെക്രട്ടറി പി.കെ.രാജു തന്റെ മാരുതി കാർ നൽകി. മുൻ സീറ്റ് പ്ലാസ്റ്റിക് ഷീറ്റു കൊണ്ട് മറച്ച് കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് വണ്ടിയുടെ പ്രവർത്തനം. കളമശേരി ബ്ലോക് സെക്രട്ടറി എ .ആർ .രഞ്ജിത്ത്, വില്ലേജ് സെക്രട്ടറി അമൽദേവ് എന്നിവർ മാറി മാറി ഡ്രൈവർമാരാകും.
ഇതു വരെ ആറ് വിദ്യാർത്ഥികൾക്ക് നാലു ദിവസങ്ങളിൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതാൻ ഹെൽപ് ഡസ്കിന്റെ വാഹനം തുണയായി.ഭക്ഷണപൊതികളും, വീടുകളിൽ അവശ്യസാധനങ്ങളും മരുന്നുകളും നൽകി. എട്ട് മൃതദേഹങ്ങൾ സംസ്കരിക്കാൻ യൂത്ത് ബ്രിഗേഡ് നേതൃത്വവും നൽകി.