കൊച്ചി: കൊവിഡ് മഹാമാരിയെ നേരിടാൻ എറണാകുളം റിനൈ മെഡിസിറ്റി ആശുപത്രിക്ക് സമാനമായ സൗകര്യങ്ങൾ ഒരുക്കുന്ന ഹോംകെയർ പാക്കേജ് ആരംഭിച്ചു. ഡോക്ടർമാരുടെ നിർദേശങ്ങളും ചികിത്സയും ഫോണിലൂടെ ലഭ്യമാക്കും. നഴ്‌സുമാരുടെ വിദൂരസേവനവും ലഭിക്കും. പോഷകാഹാര, മാനസികാരോഗ്യ വിദഗ്ദ്ധരുമായി ഫോണിൽ സംസാരിക്കാം. രോഗം ബാധിച്ചത് മുതൽ പത്താം ദിവസം ആശുപത്രിയിൽ ആന്റിജൻ പരിശോധനയും കൊവിഡാനന്തര ആരോഗ്യപരിശോധനയും അടിസ്ഥാന മരുന്നുകൾ, പരിശോധനാ ഉപകരണങ്ങൾ എന്നിവയുൾപ്പെട്ട മെഡിക്കൽ കിറ്റും ഉൾപ്പെട്ടതാണ് പാക്കേജ്. ആവശ്യഘട്ടത്തിൽ 24 മണിക്കൂറും വിദഗ്ദ്ധ വൈദ്യസഹായവും ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ മുൻഗണനയും ലഭിക്കും. വിവരങ്ങൾക്ക് : 9072674711