aashni-
ഇലഞ്ഞിയിലുള്ള ആഷ്നി സന്തോഷ്‌ തനിക്ക് ആദ്യമായി കിട്ടിയ ശമ്പളത്തിൽ നിന്നും പി.പി.ഇ. കിറ്റുകൾ വാങ്ങി ആർമി ഓഫ് മരങ്ങോലി എന്ന സന്നദ്ധ സേനാംഗങ്ങൾക്ക് നൽകുന്നു.

പിറവം: ഇലഞ്ഞി മരങ്ങോലിയിലുള്ള യുവജനകൂട്ടായ്മയായ ആർമി ഒഫ് മരങ്ങോലി എന്ന സന്നദ്ധസേനയ്ക്ക് തനിക്ക് ആദ്യമായി കിട്ടിയ ശമ്പളത്തിൽ നിന്ന് പി.പി.ഇ കിറ്റുകൾ വാങ്ങി നൽകി മാതൃക ആയിരിക്കുകയാണ് കൂത്താട്ടുകുളം എസ്.ആർ.എസ് ആശുപത്രിയിലെ ഒപ്ടോമെട്രീഷ്യയായ ആഷ്നി സന്തോഷ്. ഇലഞ്ഞി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മാജി സന്തോഷിന്റെയും ഇടത്തൊട്ടിയിൽ സന്തോഷ് സണ്ണിയുടെയും മകളാണ് ആഷ്നി.