കളമശേരി: ഏലൂർ ഗവ.എൽ.പി. സ്കൂളിന് സമീപം അപകടം പതിവാകുന്നു. പാതയിലെ ഹമ്പിൽ തട്ടി മറഞ്ഞാണ് അപകടമുണ്ടാകുന്നത്. മുന്നറിയിപ്പ് ബോർഡുകളോ പെട്ടെന്ന് ശ്രദ്ധിക്കത്തക്ക ലൈനുകളോ ഇല്ലാത്തതാണ് കാരണമെന്ന് നാട്ടുകാർ പറയുന്നു.കഴിഞ്ഞ ദിവസം ഇടപ്പള്ളിയിൽ നിന്ന് ബൈക്കിൽ വരികയായിരുന്ന ദമ്പതികളാണ് ഒടുവിൽ അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.ഒരു മാസത്തിനിടെ എട്ട് അപകടങ്ങളാണ് ഇവിടെ ഉണ്ടായി.പഞ്ചായത്ത്,കൃഷിഭവൻ, ദേശീയവായനാശാല, സ്കൂൾ, മൃഗാശുപത്രി, പ്രാഥമികാരോഗ്യകേന്ദ്രം, വ്യവസായശാലകൾ എന്നിവിടങ്ങളിലേക്കുള്ള പ്രധാന റോഡാണിത്. പരിചയമില്ലാത്തവരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. ഹമ്പിൽ അടയാളം വരയ്ക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടങ്കിലും ഫലമുണ്ടായില്ലെന്ന് പ്രദേശവാസികൾ പറയുന്നു.