മൂവാറ്റുപുഴ: എൻ.ഡി.എയുടെ മൂവാറ്റുപുഴ മണ്ഡലത്തിലെ വോട്ട് ചോർച്ചയിൽ നേതൃത്വത്തിനെതിരെ വിമർശനമുയരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ വോട്ടിൽ രണ്ടായിരത്തിലധികം വോട്ട് കുറഞ്ഞ് നാലാംസ്ഥാനത്തായതാണ് പ്രാദേശിക നേതൃത്തിനെതിരെ വിമർശനം ശക്തമായത്.

ആദ്യമായി മത്സരരംഗത്തിറങ്ങിയ ട്വന്റി 20 സ്ഥാനാർത്ഥി മികച്ചപ്രകടനം നടത്തി 14000 ത്തോളം വോട്ടുകൾ നേടി മൂന്നാംസ്ഥാനത്തെത്തി. ബിജെപി കഴിഞ്ഞ തവണ നേടിയ 9759 വോട്ടിനേക്കാൾ 2232 വോട്ടുകളാണ് കുറഞ്ഞത്.