കൊച്ചി: കൊവിഡ് ബാധിച്ചവർക്ക് ഒരുമാസത്തെ സൗജന്യ റീഹാബ് പദ്ധതിയുമായി നുവോ വിവോ. അനുയോജ്യമായ പോഷകാഹാരവും വ്യായാമവും ആസൂത്രണം ചെയ്യുതിനും വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും പുനരധിവസിപ്പിക്കുതിനും ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും സൈൻ അപ്പ് ചെയ്യാൻ കഴിയും. ഡയറ്റ്, ഹോം വ്യായാമ വീഡിയോകൾ, സപ്പോർട്ട് തുടങ്ങിയവ വാട്ട്‌സ്ആപ്പ് വഴിയും ഇമെയിൽ വഴിയും ലഭിക്കും.മാനസികവും ശാരീരികവുമായ അസുഖങ്ങൾ, പേശികളുടെ ബലഹീനത, ശ്വാസതടസം, ഊർജക്കുറവ്, രക്തത്തിലെ പഞ്ചസാരയുടെ അളവിന്റെ താൽക്കാലികമായ ഉയർച്ച തുടങ്ങിയവ പരിഹരിക്കുന്ന റീഹാബ് പദ്ധതി ഓൺലൈനാണ്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൺലൈൻ ഹെൽത്ത് ആൻഡ് വെൽനസ് കമ്പനിയാണ് നുവോ വിവോ.