തൃപ്പൂണിത്തുറ: കൊവിഡ് വ്യാപനം ശക്തമായതോടെ വരുമാനം അടഞ്ഞ് അന്യസംസ്ഥാനക്കാരായ ആക്രിപെറുക്കൽ തൊഴിലാളികൾ. തൃപ്പൂണിത്തുറ, ഉദയംപേരൂർ, കൂരീക്കാട്, തുടങ്ങിയ മേഖലകളിൽ താമസിക്കുന്ന തമിഴ്നാട്ടുകാരാണ് ദുരിതത്തിലായിരിക്കുന്നത്. ആക്രിപെറുക്കിയാണ് ഇവർ കഴിയുന്നത്. എന്നാൽ രോഗവ്യാപനം തീവ്രമായതോടെ തൊഴിലെടുക്കാൻ കഴിയാതെയായി. ഒരു ദിവസം 500രൂപയാണ് ലഭിക്കുന്ന വരുമാനം.ഒരാഴ്ചയിലധികമായി ജോലിയില്ലാതെയായിട്ട്.കൈയിലുണ്ടായിരുന്ന സമ്പാദ്യം നാട്ടിലേക്ക് അയച്ചതോടെ പട്ടിണിയിലാണ് പലരും. ജോലി പ്രതീക്ഷിച്ച് സൈക്കിൾ വണ്ടിയുമായി പുറത്തിങ്ങുന്ന ഇവരിൽ പലരും ഒരു നേരം മാത്രമാണ് ആഹാരം കഴിക്കുന്നത്.അതും സന്നദ്ധ സംഘടനടകളുടെ കരുണയിൽ. കൊവിഡ് വ്യാപനം കുറയും വരെ തങ്ങളെ സഹായിക്കണമെന്നാണ് ഇവരുടെ ആവശ്യം.