കുറുപ്പംപടി: കാെവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി അശമന്നൂരിൽ ഡി.വൈ.എഫ്.ഐ വാഹനം തയ്യാറാക്കി. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആളുകൾ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നത് കൊവിഡ് ടെസ്റ്റിന് പോയിവരുന്നതിനും പോസിറ്റീവായ വ്യക്തിയുടെ വീട്ടിലുള്ളവർക്ക് ആശുപത്രിയിൽ പോകുന്നതിനും വാഹനങ്ങൾ വേണ്ടത്ര ലഭ്യമല്ലെന്നുള്ളതാണ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ പ്രവർത്തകരുടെ മുന്നിൽവന്ന കൂടുതൽ ആവശ്യവും ഇതായിരുന്നു. ഈ ബുദ്ധിമുട്ട് മനസിലാക്കികൊണ്ട് അശമന്നൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു വാഹനം വാങ്ങുകയും പ്രതിരോധ പ്രവർത്തനങ്ങൾക്കായി രംഗത്തിറക്കുകയും ചെയ്തു.
അശമന്നൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി ഐസക്, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി ഇ എൻ സജീഷ്, പ്രസിഡന്റ് ഷെമീർ സി.എസ് , ട്രഷറർ സുഭാഷ് വി.ആർ, ഇന്ദു സജി, സുജു ജോണി, സുജീഷ് എ.കെ, ബാങ്ക് പ്രസിഡന്റ് ഷാജി സരിഗ, ശ്രീജിത്ത്. കെ, അഭിജിത് അനിൽ തുടങ്ങിയവർ പങ്കെടുത്തു. സേവനം സൗജന്യം. ഹെൽപ് ലൈൻ നമ്പർ:
9744180525.