കൊച്ചി: പ്രകടമായ ലക്ഷണങ്ങളില്ലാതെ ഹോം ക്വാറന്റയ്‌നിൽ കഴിയുന്ന രോഗികൾക്കായി കൊവിഡ് കെയർ ആൻഡ് ടെസ്റ്റിംഗ് സംവിധാനമൊരുക്കി ആസ്റ്റർ മെഡ്‌സിറ്റി. കൊവിഡ് സ്‌ക്രീനിംഗ് കൺസൾട്ടേഷൻ, പ്രതിദിന പരിശോധന, റാപ്പിഡ് ആന്റിജൻ ടെസ്റ്റ്, വീടുകളിൽ മരുന്നുകൾ എത്തിക്കൽ, ടെലി കൺസൾട്ടേഷൻ, ഹോം കെയർ കിറ്റ് തുടങ്ങിയ സേവനങ്ങൾ ലഭ്യമാകും. ആദ്യഘട്ടത്തിൽ ആസ്റ്റർ മെഡ്‌സിറ്റിക്ക് 25 കിലോമീറ്റർ പരിധിക്കുള്ളിലുള്ളവർക്കാണ് സേവനം ലഭിക്കുക. ബുക്കിംഗിലൂടെ സേവനങ്ങൾ ലഭിക്കും. രണ്ടാഴ്ചയ്ക്കുള്ളിൽ രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നത് എല്ലാ ആശുപത്രികളും നിറയുന്നതിന് കാരണമായെന്ന് ആസ്റ്റർ മെഡ്‌സിറ്റി സി.ഒ.ഒ അമ്പിളി വിജയരാഘവൻ പറഞ്ഞു. കൊവിഡ് കെയർ പദ്ധതി ശാക്തീകരിക്കുന്നതിലൂടെ പ്രായമായവർക്കും പതിവ് പരിശോധനകൾ ആവശ്യമായി വരുന്നവർക്കും പ്രയോജനമാവുമെന്നും അമ്പിളി വിജയരാഘവൻ പറഞ്ഞു. ബുക്കിംഗിന് : 0484 2910012, 56900760.