കളമശേരി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിൽ കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നു. നിലവിൽ പത്തിലധികം പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ചിലരെ ആശുപത്രിയിലേക്ക് മാറ്രി. വൈറസ് ബാധസ്ഥിരീകരിച്ച ഉത്തരേന്ത്യൻ സ്വദേശികളെ ക്വാർട്ടേഴ്സിലേക്കാണ് മാറ്റിയിട്ടുള്ളത്. ആരോഗ്യനിലയിൽ കുഴപ്പമില്ലാത്ത ഇവർക്ക് ഭക്ഷണവും മറ്റ് സഹായങ്ങളും നൽകുന്നുണ്ട്.
ഉദ്യോഗമണ്ഡൽ ആസിഡ് പ്ലാന്റ്, പെട്രോ കെമിക്കൽ ഹയാംപ്ലാന്റ് എന്നിവിടങ്ങളിൽ നിരവധി ജീവനക്കാർക്കാണ് കൊവിഡ് പോസിറ്റീവായത്. മറ്റ് പ്ലാൻറുകളിലെ ജീവനക്കാരെ ഉപയോഗിച്ചാണ് ഈ പ്ലാന്റുകളുടെ പ്രവർത്തനം തടസമില്ലാതെ മുന്നോട്ടു കൊണ്ടുപോകുന്നത്. മാനേജുമെന്റും സംഘടനകളും കൈകോർത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുകയാണെന്ന് യൂണിയൻ നേതാക്കൾ പറഞ്ഞു.