പട്ടിമറ്റം: പശ്ചിമബംഗാളിൽ ബി.ജെ.പി പ്രവർത്തകർക്കെതിരെ തൃണമൂൽ കോൺഗ്രസ് നടത്തുന്ന അക്രമത്തിൽ ബി.ജെ.പി കുന്നത്തുനാട് നിയോജകമണ്ഡലം കമ്മിറ്റി പട്ടിമ​റ്റത്ത് പ്രതിഷേധിച്ചു. പ്രസിഡന്റ് കെ.ആർ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എ. സാജു അദ്ധ്യക്ഷനായി. പി.കെ. ഷിബു, രാഹുൽ ജെ.നായർ തുടങ്ങിയവർ സംസാരിച്ചു.