അങ്കമാലി : വീടിനുള്ളിൽ പ്രവർത്തിച്ചിരുന്ന വാറ്റു കേന്ദ്രത്തിൽ നിന്ന് അഞ്ച് ലിറ്റർ ചാരായവും 250 ലിറ്റർ വാഷും വാറ്റുപകരണങ്ങളും അങ്കമാലി എക്സൈസ് പിടികൂടി. പ്രതി ഓടി രക്ഷപ്പെട്ടു. കിടങ്ങൂർ കല്ലറയ്ക്കൽ ജോണിയുടെ മകൻ റിന്റൊയുടേതാണ് വീട്. 100 കിലോ ശർക്കരയും കണ്ടെടുത്തു. ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെകർ ജി. കൃഷ്ണകുമാറിന്റെ നിർദ്ദേശപ്രകാരം അങ്കമാലി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ സി.എൻ.രാജേഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ എ.ബി. സജീവ് കുമാർ, വി.ഇ. അയ്യൂബ്, സിവിൽ എക്സൈസ് ഓഫീസർ കെ.എസ് .പ്രശാന്ത് , വനിത സിവിൽ ഓഫീസർ എ.എ. ധന്യ , എക്സൈസ് ഡ്രൈവർ എം.ആർ.രാജൻ എന്നിവരും പങ്കെടുത്തു.