മൂവാറ്റുപുഴ: എൽ.ഡി.എഫ് വിജയാഹ്ലാദം പങ്കിടുന്നതിനായി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുള്ള വിജയദിനം വെള്ളിയാഴ്ച വൈകിട്ട് ഏഴിന് മൂവാറ്റുപുഴയിൽ ആഘോഷിക്കുമെന്ന് സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.എം.ഹാരിസ് അറിയിച്ചു. ആഘോഷത്തിന്റെ ഭാഗമായി വീടുകളിൽ ദീപശിഖ തെളിച്ച് മധുരവിതരണം നടത്തും.