കുറുപ്പംപടി: പെരുമ്പാവൂർ താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ ആരംഭിച്ചിരിക്കുന്ന കൊവിഡ് ട്രീറ്റ്മെന്റ് സെന്ററിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ യോഗ്യതയുള്ള സ്റ്റാഫ് നഴ്സുമാരെ താത്കാലികമായി നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റും ബയോഡാറ്റയും സഹിതം ആശുപത്രി സൂപ്രണ്ട് മുൻപാകെ ഇന്ന് രാവിലെ 11ന് ഇന്റർവ്യൂവിന് ഹാജരാകണം.