bjp
അങ്കമാലിയിൽ നടന്ന ബി .ജെ .പി പ്രതിഷേധ ധർണ്ണ ജില്ല ജനറൽ സെക്രട്ടറി എം.എ. ബ്രഹ്മരാജ് ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി: ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ അക്രമ രാഷ്ടീയത്തിനെതിരെ ബി.ജെ.പിയുടെ നേതൃത്വത്തിൽ അങ്കമാലിയിലും തുറവൂരിലും പ്രതിഷേധധർണ നടത്തി. നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അങ്കമാലിയിൽ നടന്ന ധർണ ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എം.എ. ബ്രഹ്മരാജ് ഉദ്ഘാടനം ചെയ്തു. അങ്കമാലി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഇ.എൻ. അനിൽ, മുനിസിപ്പൽ കൗൺസിലർമാരായ എ.വി. രഘു, സന്ദീപ് ശങ്കർ, ബൂത്ത് പ്രസിഡന്റ് അനിൽ നാരായണൻ എന്നിവർ പങ്കെടുത്തു. തുറവൂരിൽ നടന്ന ധർണ അങ്കമാലി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ബിജു പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ടി. ഷാജി, കെ.ജി. ഷാജി, വി.ആർ. പ്രിയദർശൻ, ജോബി പോൾ തുടങ്ങിയവർ പ്രസംഗിച്ചു.