accident
പി.പി. റോഡ് കുമ്മനോട്ടിലെ ഗട്ടർ

കിഴക്കമ്പലം: പട്ടിമ​റ്റം - പെരുമ്പാവൂർ റോഡിൽ കുമ്മനോട് സൺഡേസ്‌കൂൾ മാവിൻചുവട് വളവിൽ റോഡിൽ അഗാധമായ കുഴികൾ രൂപപ്പെട്ട് വെള്ളം കെട്ടിക്കിടക്കുന്നു. കുഴിയിൽ ചാടാതിരിക്കുന്നതിന് വേണ്ടി വാഹനങ്ങൾ എതിർദിശയിലേക്ക് വെട്ടിച്ച് മാറ്റുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു. വളവായതിനാൽ എതിർദിശയിൽനിന്ന് വരുന്ന വാഹനങ്ങൾ തൊട്ടടുത്ത് എത്തുമ്പോൾ മാത്രമാണ് കാണാൻ കഴിയുന്നത്. ഇരുചക്ര വാഹനങ്ങളിൽ ഇതുവഴി യാത്രചെയ്യുന്ന അപരിചിതർക്ക് ഗട്ടറുകൾ അറിയാതെ പെട്ടെന്ന് കുഴിയിൽ ചാടി അപകടങ്ങൾ ഉണ്ടാകുന്നതും പതിവാണ്. നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. എത്രയും വേഗം കുഴികൾ അടക്കാൻ തീരുമാനമുണ്ടാകണമെന്നാണ് ആവശ്യം.