കളമശേരി: നഗരസഭയിൽ കൊവിഡ് പ്രവർത്തനങ്ങൾക്കായി വാർ റൂo സജ്ജമാക്കി. ഒന്നു മുതൽ പതിമൂന്ന് വരെയുള്ള വാർഡുകളിൽ രണ്ടാമത്തെ ഡോസ് വാക്സിൻ ലഭിക്കേണ്ടവർക്ക് ആർ.ആർ.ടിയുടെ സഹകരണത്തോടെ തയ്യാറാക്കിയ ലിസ്റ്റ് പ്രകാരം ക്രമീകരണം ഏർപ്പെടുത്തിയതായി ചെയർപേഴ്‌സൺ അറിയിച്ചു. പബ്ലിക് ഹെൽത്ത് സെന്ററിൽ ഇന്നു രാവിലെ 9 മണി മുതൽ വാക്സിൻ ലഭിക്കും.