അങ്കമാലി: കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ നഗരസഭ അടിയന്തരമായി എഫ്.എൽ.ടി.സികൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് നഗരസഭയ്ക്കുമുന്നിൽ ധർണ നടത്തി. സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.കെ.കെ. ഷിബു ഉദ്ഘാടനം ചെയ്തു. നഗരസഭ പ്രതിപക്ഷ നേതാവ് ടി.വൈ. ഏല്യാസ് അദ്ധ്യക്ഷത വഹിച്ചു. ബെന്നി മൂഞ്ഞേലി ,കെ.ഐ. കുരിയാക്കോസ്,ജെറിൻ ജോസ്, കൗൺസിലർമാരായ പി.എൻ. ജോഷി, മാർട്ടിൻ ബി. മുണ്ടാടൻ, ലേഖ മധു, അജിത ഷിജോ, രജനി ശിവദാസ്, സരിത അനിൽ എന്നിവർ സന്നിഹിതരായിരുന്നു.
നഗരസഭയിലെ മുപ്പത് വാർഡുകളിലും കൊവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നഗരസഭ അടിയന്തരമായി പ്രതിരോധ നടപടികൾ സ്വീകരിക്കുക, കൊവിഡ് രോഗികൾക്ക് മരുന്നും ഭക്ഷണവും ഉറപ്പുവരുത്തുക,വാർഡ് അടിസ്ഥാനത്തിൽ നഗരസഭാ പ്രദേശങ്ങളെ ക്ലസ്റ്ററുകളായി തിരിച്ച് കൊവിഡ് വാക്‌സിനേഷൻ നടപടികൾ ഊർജിതമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.