pic

കോതമംഗലം: ചേലാട് പത്തിരിച്ചാൽ പുതുക്കയിൽ മത്തായി (80) പെരിയാർവാലി മെയിൻ കനാലിൽ പത്തിരിച്ചാൽ പള്ളിക്ക് സമീപം മുങ്ങി മരിച്ചു. കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. കോതമംഗലം ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് സ്‌ക്യൂബാ ടീം ഒരു മണിക്കൂർ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കോതമംഗലം ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ കരുണാകരൻപിള്ള തിരച്ചിലിന് നേതൃത്വം നൽകി.