exe
കാലടി എക്സൈസ് ഇൻസ്പെക്ടർ ആർ.ജി. മധുസൂദനന്റെ നേതൃത്വത്തിൽ കാടപ്പാറയിൽ കണ്ടെടുത്ത വാറ്റുചാരായവും ഉപകരണങ്ങളും നശിപ്പിക്കുന്നു.

കാലടി: കാലടി എക്സൈസ് സംഘം കാടപ്പാറയിൽ നടത്തിയ റെയ്ഡിൽ മലയാറ്റൂർ മാഞ്ഞാലി ടിമ്മിയുടെ പുരയിടത്തിൽ സൂക്ഷിച്ചിരുന്ന ചാരായവും 310 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കാലടി അസി. എക്സൈസ് ഇൻസ്‌പെക്ടർ ആർ.ജി . മധുസൂദനന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ പി.എൽ. ജോർജ്ജ്, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.എ. അനൂപ് , ബിബിൻദാസ്. വി.ബി, ഡ്രൈവർ സക്കീർ ഹുസൈൻ എന്നിവർ പങ്കെടുത്തു. മദ്യശാലകൾ അടച്ചതിനെ തുടർന്ന് വാറ്റുചാരായം കുപ്പിക്ക് 2500 രൂപയ്‌ക്ക് വരെ ഇവിടെ വിൽപ്പന നടത്തി വന്നിരുന്നതായി എക്‌സൈസ് പറഞ്ഞു.