pic
കോതമംഗലം നഗരസഭയ്ക്ക് കേരള അത്‌ലറ്റിക്സ് വെൽഫെയർ അസോസിയേഷൻ നൽകിയ ഓക്സിജൻ സിലിണ്ടറുകളും പി പി ഇ കിറ്റുകളും ആന്റണി ജോൺ എം.എൽ.എ ഏറ്റുവാങ്ങുന്നു

കോതമംഗലം: കോതമംഗലം നഗരസഭയിൽ കൊവിഡ് ചികിത്സയ്ക്കായി കേരള അത്‌ലറ്റിക്സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ ഓക്സിജൻ സിലിണ്ടറുകളും പി.പി.ഇ കിറ്റുകളും നൽകി. നഗരസഭയിൽ നടന്ന ചടങ്ങിൽ ആന്റണി ജോൺ എം.എൽ.എ അസോസിയേഷൻ സെക്രട്ടറിയും അർജുന അവാർഡ് ജേതാവുമായ കെ.എം. ബിനു, പ്രസിഡന്റ് റോയ് വർഗീസ് എന്നിവരിൽ നിന്ന് ഏറ്റുവാങ്ങി.

നഗരസഭ വൈസ് ചെയർപേഴ്സൻ സിന്ധു ഗണേശൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി. തോമസ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എ. നൗഷാദ്, കൗൺസിലർ ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി അൻസൽ ഐസക്, ഹെൽത്ത് സൂപ്പർവൈസർ കെ. വിജയപ്രകാശ് എന്നിവർ പങ്കെടുത്തു.