തൃക്കാക്കര: കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ജില്ലയിൽ ആദ്യദിനം 411 കേസുകൾ രജിസ്റ്റർ ചെയ്തു. 154 പേരെ അറസ്റ്റ് ചെയ്തു. 33 വാഹനങ്ങൾ പിടിച്ചെടുത്തു. ക്വാറന്റൈൻ ലംഘിച്ചതിന് 14 കേസുകളുമെടുത്തിട്ടുണ്ട്. മാസ്ക് ധരിക്കാത്തതിന് 3190 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 3209 പേർക്കെതിരെയും കേസെടുത്തു. പതിനയ്യായിരത്തിൽ അധികം ആളുകളെ താക്കീത് നല്കി വിട്ടയച്ചു. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് റൂറൽ ഏരിയയിലാണ്. 275 കേസുകൾ രജിസ്റ്റർ ചെയ്തു. 66 പേർ അറസ്റ്റിലായി.