കൂത്താട്ടുകുളം: സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൂത്താട്ടുകുളം വ്യാപാരി വ്യവസായി സമിതിയും സി.പി.എം സമിതി ബ്രാഞ്ചും സംയുക്തമായി നടത്തിയ മരച്ചീനി കൃഷിയുടെ വിളവെടുപ്പ് നടത്തി. സിപിഎം ഏരിയാ സെക്രട്ടറി ഷാജി ജേക്കബ് ഉദ്ഘാടനം ചെയ്തു. സമിതി ഏരിയ രക്ഷാധികാരി സണ്ണി കുരിയാക്കോസ് ആദ്യവില്പന നിർവഹിച്ചു. സമിതി യൂണിറ്റ് പ്രസിഡന്റ് ബസന്ത് മാത്യു അദ്ധ്യക്ഷത വഹിച്ചു.
എറണാകുളം ജില്ലാ പ്രസിഡന്റ് റോബിൻ ജോൺ മുഖ്യപ്രഭാഷണം നടത്തി. എം.ആർ. സുരേന്ദ്രനാഥ്, സിജോ മാത്യു, കിഷോർകുമാർ, ബിജു സി.കെ, ബിനോജ് ജോസഫ്, ജയ്മോൻ ജോയി, ജിബി എന്നിവർ നേതൃത്വം നൽകി.
ഒരേക്കറോളം സ്‌ഥലത്തായിരുന്നു കൃഷി. വിളവുകൾ പൊതുജനങ്ങൾക്കും വ്യാപാരികൾക്കും സൗജന്യമായി നൽകി. അവർ സ്വന്തം ഇഷ്ടപ്രകാരം നൽകുന്ന പണം പൂർണമായും മുഖ്യമന്ത്രിയുടെ വാക്സിൻ ഫണ്ടിലേക്ക് സംഭാവന ചെയ്യും.