കൂത്താട്ടുകുളം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സേവാഭാരതി കൂത്താട്ടുകുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ സ്ഥലങ്ങൾ ശുചീകരിച്ചു. ആശുപത്രികൾ, ബസ് സ്റ്റാൻഡുകൾ, സ്വകാര്യ-പൊതു വ്യാപാരസ്ഥാപനങ്ങൾ എന്നിവ അണുവിമുക്തമാക്കി. രാഷ്ട്രീയ സ്വയംസേവക് സംഘം താലൂക്ക് കാര്യവാഹക് ബിജു വി.ദേവ്, എൻ.ആർ. ശ്രീകുമാർ, എം.എ. ജീമോൻ, എ.കെ. രാജൻ,
കെ.എൻ. രാജേഷ്, ഡി. സുരേഷ്, വി.എൻ. ബിനോയി എന്നിവർ നേതൃത്വം നൽകി.