കാലടി: പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ അഞ്ച് പഞ്ചായത്തുകളിൽ പൾസ് ഓക്സീമീറ്ററുകൾ നൽകി. ശ്രീമൂലനഗരം പഞ്ചായത്തുതല ഉദ്ഘാടനം ശ്രീമൂലനഗരം പി.എച്ച്.സി പഞ്ചായത്ത് പ്രസിഡന്റ് കെ.സി. മാർട്ടിൻ നിർവഹിച്ചു. ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ടി.എ. ഷബീർ അലി അദ്ധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.സി. ഉഷാകുമാരി, ഹെൽത്ത് സൂപ്പർവൈസർ ബിജു ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.