നെടുമ്പാശേരി: പാറക്കടവ് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ബാങ്ക് അതിർത്തിയിലെ മുഴുവൻ കൊവിഡ് രോഗികൾക്കും ക്വാറന്റെയിനിൽ കഴിയുന്നവർക്കും ഭക്ഷണം നൽകുന്നു. ഭക്ഷണ വിതരണം പാറക്കടവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡെയ്‌സി ടോമി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് സി.എം. സാബു അദ്ധ്യക്ഷത വഹിച്ചു. സന്നദ്ധ പ്രവർത്തകരാണ് ഭക്ഷണം വീടുകളിൽ എത്തിക്കുന്നത്.
പഞ്ചായത്ത് അംഗങ്ങളായ ആശാ ദിനേശൻ, രാഹുൽ കൃഷ്ണൻ, കെ.വി. ടോമി, ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ വി.എൻ. അജയകുമാർ, ടി.ഡി. വിശ്വനാഥൻ, കെ.ടി. രതീഷ് എന്നിവരും ടി.എ. ജയരാജ്, അനീഷ് വർഗീസ് തുടങ്ങിയവരും പങ്കെടുത്തു.