dc-c

കളമശേരി: ഏലൂർ നഗരസഭയിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചുവ വരുന്ന സാഹചര്യം കണക്കിലെടുത്ത് കിടത്തി ചികിത്സയ്ക്കായി മഞ്ഞുമ്മൽ കാർമ്മൽ ഹാളിൽ ഡൊമിസിലറി കെയർ സെന്റർ പ്രവർത്തനം ആരംഭിച്ചു.ആശുപത്രികളിൽ തിരക്ക് കൂടുന്ന മുറയ്ക്ക് ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ ഓക്സിജൻ ബെഡുകൾ ഒരുക്കും.ഇപ്പോൾ 50 ബെഡുകളാണുള്ളത്. നിലവിലുള്ള 10 ഓക്സിജൻ ബെഡുകൾ കൂടാതെ കൂടുതൽ സിലിണ്ടറുകൾ ലഭ്യമാക്കുന്നതിന് സതേൺ ഗ്യാസ് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടതായ് നഗരസഭാ ചെയർമാൻ എ.ഡി. സുജിൽ പറഞ്ഞു.